ആര്‍എസ്എസ് ആഘോഷത്തില്‍ പങ്കെടുക്കില്ലെന്ന് സുപ്രിംകോടതി ചീഫ്ജസ്റ്റിന്റെ അമ്മ; ''ചില ഉത്സവ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് 'സാമൂഹിക അവബോധത്തിന് ദോഷം''

Update: 2025-09-29 14:34 GMT

മുംബൈ: ആര്‍എസ്എസിന്റെ നൂറാം വാര്‍ഷിക ആഘോഷത്തിലും വിജയദശമി ആഘോഷത്തിലും മുഖ്യാതിഥിയാവണമെന്ന ആര്‍എസ്എസിന്റെ ക്ഷണം സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ മാതാവ് ഡോ. കമലതായ് ഗവായ് തള്ളി. ചില ഉത്സവ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് 'സാമൂഹിക അവബോധത്തിന് ദോഷം ചെയ്യും' എന്ന് അവര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്നത് ഭരണഘടനയിലും ബി ആര്‍ അംബേദ്ക്കറുടെ തത്വങ്ങളിലുമുള്ള തന്റെ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും അവര്‍ അറിയിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. അമരാവതിയില്‍ നടക്കുന്ന ആഘോഷത്തില്‍ മുഖ്യാതിഥിയായി ഡോ. കമലാതായ് ഗവായ് പങ്കെടുക്കണമെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നത്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാറാണ് ഒക്ടോബര്‍ അഞ്ചിന് നടക്കേണ്ട പരിപാടിയിലെ മുഖ്യ പ്രാസംഗികന്‍.