വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ ഇന്ന് വാദം

Update: 2025-05-15 02:13 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരായ ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. മേയ് അഞ്ചിന് ചീഫ്ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരായിരുന്നു മറ്റു ജഡ്ജിമാര്‍. നൂറിലധികം ഹരജികളാണ് വിഷയത്തില്‍ കോടതിയുടെ മുന്നില്‍ ഉള്ളത്. ഇവയെ എല്ലാം ഒരു കേസ് പോലെ ആക്കിയാണ് വാദം കേള്‍ക്കുന്നത്.