വാഷിങ്ടണ്‍: യുഎസ് ചാരസംഘടനയായ സിഐഎയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വഴി തെറ്റി കയറിയ യുവതിയെ സുരക്ഷാ സൈനികര്‍ വെടിവച്ചു. ഇന്നലെ രാവിലെ നാലുമണിക്കാണ് സംഭവം. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിച്ചതിനാലാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് അധികൃതര്‍ പറഞ്ഞു. വടക്കന്‍ വിര്‍ജീനിയയില്‍ സ്ഥിതി ചെയ്യുന്ന ഈ ഹെഡ് ക്വോര്‍ട്ടേഴ്‌സില്‍ ആളുകള്‍ വഴി തെറ്റി കയറുന്നത് സ്ഥിരം സംഭവമാണ്. മാര്‍ച്ചില്‍ ഒരാള്‍ വഴി തെറ്റി വരുകയും ചോദ്യം ചെയ്ത പോലിസുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. വെടിവയ്പ്പിനൊടുവില്‍ അയാള്‍ കീഴടങ്ങി. ഇന്നലത്തെ സംഭവത്തെ തുടര്‍ന്ന് ഹെഡ് ക്വോര്‍ട്ടേഴ്‌സിന്റെ മെയിന്‍ ഗെയിറ്റ് പൂട്ടിയതായി സിഐഎ അറിയിച്ചു. സുരക്ഷാ ഭീഷണിയാണ് നടപടിക്ക് കാരണം.