അമേരിക്ക 'കണ്ടുപിടിച്ച' ക്രിസ്റ്റഫര്‍ കൊളംബസിന്റെ 'കപ്പല്‍' ലണ്ടനില്‍ നങ്കൂരമിട്ടു
ലണ്ടന്‍: ഇറ്റാലിയന്‍ സമുദ്രസഞ്ചാരിയും കൊളോണിയലിസത്തിന്റെ ആദ്യകാല വക്താവുമായിരുന്ന ക്രിസ്റ്റഫര്‍ കൊളംബസ് 1492 കാലത്ത് ഉപയോഗിച്ച കപ്പലിന്റെ മാതൃകയിലുള്ള കപ്പല്‍ ലണ്ടനില്‍ നങ്കൂരമിട്ടു. അറ്റ്‌ലാന്റിക് സമുദ്രത്തിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കാന്‍ കൊളംബസ് ഉപയോഗിച്ചിരുന്ന കപ്പലിന്റെ അതേരൂപത്തിലാണ് പുതിയ കപ്പല്‍. സെന്റ് കാതറൈന്‍ ഡോക്‌സില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പല്‍ ജൂണ്‍ എട്ടു വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം.
റിപ്പബ്ലിക്ക് ഓഫ് ജെനോയ(1099-1797)യില്‍ നിന്നാണ് ക്രിസ്റ്റഫര്‍ കൊളംബസ് യാത്ര തുടങ്ങിയത്. 1492ല്‍ അമേരിക്ക കണ്ടുപിടിച്ചത് കൊളംബസാണെന്ന് പറയപ്പെടുന്നു. അതേസമയം, അതിക്രൂരനായ വിദേശിയായാണ് ഇയാളെ അമേരിക്കയിലെ തദ്ദേശീയ ജനത രേഖപ്പെടുത്തിയത്.