ക്രിസ്ത്യന്‍ സയണിസം ക്രിസ്തുമതത്തിന് ഭീഷണി: ജെറുസലേം സഭാ നേതൃത്വം

Update: 2026-01-18 14:31 GMT

ഗസ സിറ്റി: ക്രിസ്ത്യന്‍ സയണിസവും ഇസ്രായേലുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്രവര്‍ത്തകരും ക്രിസ്തുമതത്തിന് ഭീഷണിയാണെന്ന് ജെറുസലേം സഭാ നേതൃത്വം. ഫലസ്തീനിലെ ഗസയിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഫലസ്തീന്റെ വിവിധഭാഗങ്ങളില്‍ സയണിസ്റ്റുകള്‍ ഫലസ്തീനികളുടെയും ക്രിസ്ത്യന്‍ സഭകളുടെയും ഭൂമി മോഷ്ടിക്കുകയാണ്. പക്ഷേ, യുഎസിലെ ശക്തരായ ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍ ഇസ്രായേലി സര്‍ക്കാരിന് പിന്തുണ നല്‍കുന്നു. ഇത് ഫലസ്തീനിലെ ക്രിസ്ത്യാനികളില്‍ ആശങ്കയുളവാക്കുന്നു. കൂടാതെ യുഎസിലെ വലതുപക്ഷ ആക്ടിവിസ്റ്റുകള്‍ ക്രിസ്ത്യന്‍ ദേശീയവാദ നിലപാടുകള്‍ സ്വീകരിച്ച് മുസ്‌ലിംകള്‍ക്കെതിരെയും അറബികള്‍ക്കെതിരെയും ഫലസ്തീനികള്‍ക്കെതിരെയും വെറുപ്പ് പ്രചരിപ്പിക്കുന്നു. ഇസ്രായേലി ഫസ്റ്റ് പ്രസ്ഥാനം എന്നാണ് ഇത് യുഎസില്‍ വിളിക്കപ്പെടുന്നതെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.