കഴക്കൂട്ടത്ത് ക്രിസ്ത്യന്‍ പള്ളിയില്‍ മാതാവിന്റെ പ്രതിമ തകര്‍ത്തു; പ്രതി പിടിയില്‍

Update: 2025-04-26 06:25 GMT

തിരുവനന്തപുരം: കഴക്കൂട്ടം ഫാത്തിമ മാതാ പള്ളിയിലെ മാതാവിന്റെ പ്രതിമ തകര്‍ത്തു. കുരിശടിയോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്തത്. രാവിലെ നടക്കാന്‍ ഇറങ്ങിയ പള്ളിവികാരിയാണ് പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടത്. സംഭവത്തില്‍ പ്രതിയെ പോലിസ് പിടികൂടി. തുമ്പ കിന്‍ഫ്രയ്ക്ക് സമീപം താമസിക്കുന്ന മാര്‍ട്ടിന്‍ തങ്കച്ചന്‍ ആണ് അറസ്റ്റിലായത്. എന്തിനാണ് പ്രതിമ തകര്‍ത്തതെന്ന് അറിയാന്‍ ഇയാളെ ചോദ്യം ചെയ്തു വരുകയാണ്.