ചോറ്റാനിക്കരയില്‍ ആക്രമണത്തിനിരയായ യുവതിയുടെ നില അതീവ ഗുരുതരം

Update: 2025-01-30 01:05 GMT

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ആക്രമണത്തിനിരയായ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, മറ്റു പുരുഷന്‍മാരുമായി യുവതിക്കുള്ള ബന്ധമാണ് ആക്രമണ കാരണമെന്ന് പ്രതി അനൂപ് പോലിസിനോട് പറഞ്ഞതായി റിപോര്‍ട്ടുകളുണ്ട്. ശനിയാഴ്ച രാത്രിയില്‍ അനൂപിനെ പെണ്‍കുട്ടിയുടെ വീട്ടില്‍ കൊണ്ടാക്കിയതും പുലര്‍ച്ചെ തിരിച്ചു വിളിച്ചുകൊണ്ട് പോയതും സുഹൃത്തുക്കളാണ്. പെണ്‍കുട്ടിയെ ആക്രമിച്ച കാര്യം ഇവരോട് അനൂപ് പറഞ്ഞിരുന്നില്ല. സുഹൃത്തുക്കളുടെ മൊഴി അന്വഷണ സംഘം രേഖപ്പെടുത്തും. അനൂപിനെ ഇന്ന് ആക്രമണം നടന്ന ചോറ്റാനിക്കരയിലെ വീട്ടില്‍ എത്തിച്ചു തെളിവെടുക്കും.