ചോമുവില്‍ മുസ്‌ലിംകള്‍ക്കെതിരേ പോലിസ് അതിക്രമം കാണിച്ചെന്ന് വസ്തുതാന്വേഷണ റിപോര്‍ട്
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിലെ ചോമുവില്‍ മുസ്‌ലിംകള്‍ക്കെതിരേ പോലിസ് അതിക്രമം കാണിച്ചെന്ന് വസ്തുതാന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട്. ഒപ്രഷന്‍ റെസിസ്റ്റന്‍സ് മൂവ്‌മെന്റ് അടക്കമുള്ള സംഘടനകളുടെ പ്രതിനിധികളാണ് ചോമു സന്ദര്‍ശിച്ച് റിപോര്‍ട്ട് തയ്യാറാക്കിയത്. ചോമു മസ്ജിദിന് സമീപത്തെ വലിയ കല്ലുകള്‍ നീക്കാന്‍ ഡിസംബര്‍ 25-26ന് പാതിരാത്രി അധികൃതര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് റിപോര്‍ട്ട് പറയുന്നു. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് പോലിസ് ന്യൂനപക്ഷ പ്രദേശങ്ങളില്‍ ആക്രമണം അഴിച്ചുവിട്ടത്. സ്ത്രീകളെയും കുട്ടികളെയും പ്രായമാവരെയും പോലും പോലിസ് ആക്രമിച്ചു. മുസ്‌ലിംകള്‍ അക്രമം തുടങ്ങിവച്ചു എന്ന സര്‍ക്കാര്‍ ആരോപണം കെട്ടിചമച്ചതാണെന്ന് റിപോര്‍ട്ട് പറയുന്നു. അധികൃതരുടെയും പോലിസ് സ്‌റ്റേഷന്‍ ഓഫിസറുടെയും മറ്റും നടപടികള്‍ നിരുത്തരവാദപരമായിരുന്നു എന്നാണ് റിപോര്‍ട്ട് പറയുന്നത്.
സിപിഎം പിബി അംഗവും സികാര്‍ എംപിയുമായ അമ്ര റാം, സിപിഎം ജില്ലാ സെക്രട്ടറി ഡോ. സഞ്ജയ് മാധവ്, സുമിത്ര ചോപ്ര, സവായ് സിങ്, മുന്‍ ജഡ്ജി ടി സി രാഹുല്‍, അഡ്വ. സയ്യിദ് അലി, മുസമ്മില്‍ റിസ്‌വി, അഡ്വ. നഈം അഖില്‍, മമത ജെറ്റ്‌ലി, മുഹ്‌സിന്‍ പത്താന്‍, റിത്‌നാഷ് ആസാദ്, വി പി മനീഷ് കുമാര്‍ എന്നിവരായിരുന്നു വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
