ആദ്യ ഹ്യൂമനോയിഡ് ഹാഫ് മാരത്തണില്‍ റോബോട്ടുകളെ പരാജയപ്പെടുത്തി മനുഷ്യര്‍(വീഡിയോ)

Update: 2025-04-19 13:16 GMT

ബീയ്ജിങ്: ലോകത്തിലെ ആദ്യ ഹ്യൂമനോയിഡ് ഹാഫ് മാരത്തണില്‍ റോബാട്ടുകളെ മനുഷ്യര്‍ പരായജപ്പെടുത്തി. ചൈനയിലെ ബീയ്ജിങ്ങിലെ യിസുവാങ്ങുവിലാണ് മല്‍സരം നടന്നത്. വിവിധ കമ്പനികളും സര്‍വ്വകലാശാലകളും നിര്‍മിച്ച 20 റോബോട്ടുകളെയാണ് മല്‍സരത്തില്‍ പങ്കെടുപ്പിക്കാന്‍ എത്തിച്ചത്. 12,000 മനുഷ്യരാണ് റോബോട്ടുകളെ തോല്‍പ്പിക്കാന്‍ എത്തിയിരുന്നത്. 21 കിലോമീറ്റര്‍ ദൂരമാണ് ഇരുകൂട്ടരും സഞ്ചരിക്കേണ്ടിയിരുന്നത്.

മനുഷ്യര്‍ക്ക് വെള്ളവും ജ്യൂസും നല്‍കിയ പോലെ റോബോട്ടുകള്‍ക്ക് പുതിയ ബാറ്ററികളും മറ്റും നല്‍കുകയുണ്ടായി. ചില റോബോട്ടുകള്‍ പ്രവര്‍ത്തനരഹിതമായപ്പോള്‍ പകരം വെച്ചു. മനുഷ്യരേക്കാള്‍ വളരെ പതിയെയാണ് റോബോട്ടുകള്‍ ഫിനിഷിങ് ലൈനില്‍ എത്തിയത്. ബീയ്ജിങ് ഹ്യൂമനോയിഡ് റോബോട്ട് ഇന്നവേഷന്‍ സെന്റര്‍ എന്ന കമ്പനി നിര്‍മിച്ച ടിയാങോംഗ് അള്‍ട്ര എന്ന റോബോട്ടാണ് ആദ്യമായി 21 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ചത്.


ടിയാങോംഗ് അള്‍ട്ര രണ്ടു മണിക്കൂര്‍ 40 മിനുട്ട് സമയം എടുത്താണ് ഫിനിഷ് ചെയ്തത്.