സ്‌പേസ് സ്റ്റേഷനിലേക്ക് ചരക്കുകള്‍ അയച്ച് ചൈന(വീഡിയോ)

Update: 2025-07-17 09:20 GMT

ബീയ്ജിങ്: ബഹിരാകാശത്ത് സ്ഥാപിച്ച ടിയാങോങ് സ്‌റ്റേഷനിലേക്ക് ചരക്കുകള്‍ അയച്ച് ചൈന. ടിയാന്‍സു-9 എന്ന പേടകമാണ് ഒന്നര ടണ്‍ ഭക്ഷ്യവസ്തുക്കളും ഗവേഷണ വസ്തുക്കളും ടിയാങോങ് സ്‌റ്റേഷനില്‍ എത്തിച്ചത്.

190 തരം ഭക്ഷണവും 90 തരം കറികളുമാണ് കൊടുത്തയച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.





 നിലവില്‍ ഒമ്പത് ഗവേഷകരാണ് നിലയത്തിലുള്ളത്. അവര്‍ക്ക് ദീര്‍ഘകാലം അവിടെ കഴിയാനും പരീക്ഷണങ്ങള്‍ നടത്താനുമുള്ള വസ്തുക്കളാണ് എത്തിച്ചിരിക്കുന്നത്.