
ബീയ്ജിങ്: നൂറ് കമികാസീ ഡ്രോണുകള്‍ വഹിക്കാന്‍ ശേഷിയുള്ള മദര്‍ഷിപ്പ് ഡ്രോണ്‍ ചൈന പുറത്തിറക്കി.ജിയു ടാന്‍(ഹൈ സ്‌കൈ) എന്ന പേരിലാണ് ഈ ഡ്രോണ്‍ പുറത്തിറങ്ങിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. 25 മീറ്റര്‍ വീതിയും 12 മണിക്കൂര്‍ പറക്കല്‍ ശേഷിയുമുള്ള ഇതിന് 70,00 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാവും. 16 ടണ്‍ ഭാരം വഹിക്കാന്‍ കഴിയുന്ന ഇതിന് മൊത്തം ആറ് ടണ്‍ സ്‌ഫോടക വസ്തുക്കള്‍ ഉള്ള 100 ഡ്രോണുകള്‍ വിന്യസിക്കാനും കഴിയും. വ്യോമപ്രതിരോധ സംവിധാനങ്ങളെ പ്രവര്‍ത്തനരഹിതമാക്കാന്‍ 100 ഡ്രോണുകള്‍ക്ക് കഴിയുമെന്നാണ് ചൈനയുടെ വിലയിരുത്തലെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. തായ്‌വാനുമായി സംഘര്‍ഷമുണ്ടായാല്‍ ഇത് ചൈനയെ സഹായിക്കുമത്രെ. ഡ്രോണുകള്‍ക്ക് പുറമെ പലതരം മിസൈലുകളും ഇവക്ക് വഹിക്കാനാവും. യുഎസിന്റെ ആര്‍ക്യു-4 ഗ്ലോബല്‍ ഹ്വാക്ക്, എംക്യു-6 റീപ്പര്‍ എന്നിവയെക്കാള്‍ മികച്ചതാണ് ഇതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.