അലിബാബയടക്കമുള്ള ഓണ്‍ലൈന്‍ കുത്തകകള്‍ക്കെതിരെ ഫൈന്‍ ചുമത്തി ചൈന

അലിബാബ, ബൈദു, ജെഡി.കോം തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെയാണ് ചൈനീസ് അധികൃതര്‍ ഫൈന്‍ ചുമത്തിയിരിക്കുന്നത്. അഞ്ച് ലക്ഷം യുവാനാണ് ഓരോ കമ്പനികള്‍ക്കുമെതിരേ പിഴ ചുമത്തി ഈടാക്കാന്‍ പോകുന്നത്.

Update: 2021-11-20 10:09 GMT

ബീജിങ്: അലിബാബയടക്കമുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കുത്തകകള്‍ക്കെതിരെ ഫൈന്‍ ചുമത്തി ചൈന. 2008 ലെ കുത്ത വിരുദ്ധ നിയമ മനുസരിച്ചാണ് ഓണ്‍ ലൈന്‍ വില്‍പന രംഗത്തെ അതികായര്‍ക്കെതിരെ ചൈന നടപടിയെടുത്തിരിക്കുന്നത്. അലിബാബ, ബൈദു, ജെഡി.കോം തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെയാണ് ചൈനീസ് അധികൃതര്‍ ഫൈന്‍ ചുമത്തിയിരിക്കുന്നത്. അഞ്ച് ലക്ഷം യുവാനാണ് ഓരോകമ്പനികള്‍ക്കുമെതിരേ പിഴ ചുമത്തി ഈടാക്കാന്‍ പോകുന്നത്. ഏകദേശം 58 ലക്ഷം ഇന്ത്യന്‍ രൂപയാണ് പിഴ ഈടാക്കിയിരിക്കുന്നത്. വ്യാപാരം രംഗംകുത്തക വല്‍ക്കരിക്കുന്നതിനെതിരെയാണ് നിയമം കൊണ്ടുവന്നതെങ്കിലും അനഭിമതര്‍ക്കെതിരേയുള്ള അടിച്ചമര്‍ത്തലായാണ് ചൈന ഈ നിയമം നടപ്പിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം അലിബാബ, ചെന്‍സെന്റ്, സെന്‍ഷെന്‍ ഹൈവേ എന്നിവയ്‌ക്കെതിരെയും പിഴ ചുമത്തിയിരുന്നു. അമ്പത് ലക്ഷം രൂപയോളമായിരുന്നു കഴിഞ്ഞ തവണയും പിഴ ചുമത്തിയത്. അലിബാബ അടക്കമുള്ളവര്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പിഴ.

Tags:    

Similar News