കൊല്ലം: തെരുവുനായയെ കണ്ട് ഭയന്ന് മാറിയ എട്ടുവയസുകാരന്‍ കനാലില്‍ വീണുമരിച്ചു. കൊട്ടാരക്കരയില്‍ ഇന്ന് വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. സദാനന്ദപുരം നിരത്തുവിള സ്വദേശി യാദവ് ആണ് മരിച്ചത്. മുത്തശ്ശിയോടൊപ്പം കനാലിന്റെ അരികിലൂടെ നടന്ന് വരികയായിരുന്നു യാദവ്. തെരുവ് നായയെ കണ്ട് പേടിച്ച് പിന്നോട്ട് മാറിയ യാദവ് കനാലിലേക്ക് വീഴുകയായിരുന്നു. പിന്നീട് പ്രദേശവാസികള്‍ ചേര്‍ന്ന് പുറത്തേക്ക് എടുത്തു. പുറത്തേക്ക് എടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നുവെങ്കിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.