അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ വെട്ടേറ്റ ഒന്നരവയസുകാരന്‍ മരിച്ചു

Update: 2025-04-22 16:02 GMT

കണ്ണൂര്‍: അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ വെട്ടേറ്റ ഒന്നരവയസുകാരന്‍ മരിച്ചു. ആലക്കോട് കോളി അങ്കണവാടിക്കു സമീപത്തെ പുതുശ്ശേരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. വീടിനു സമീപത്തു നിന്നും വിറക് വെട്ടുകയായിരുന്ന വല്യമ്മ നാരായണിയുടെ അരികിലെത്തിയ കുട്ടിയുടെ തലയില്‍ അബദ്ധത്തില്‍ കത്തി പതിക്കുകയായിരുന്നു. ഉടന്‍തന്നെ ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍: ദീക്ഷിത്.