മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Update: 2026-03-19 02:33 GMT

കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയി മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

രാവിലെ 11ന് തലശേരി രജിസ്ട്രാര്‍ ഓഫീസിലാണ് പിണറായി പത്രിക നല്‍കുക. തുടര്‍ച്ചയായ മൂന്നാം തവണയാണ് പിണറായി ധര്‍മ്മടത്ത് മത്സരിക്കുന്നത്. പത്തനാപുരത്തെ ഗാന്ധിഭവന്‍ അധികൃതരാണ് മുഖ്യമന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയിരിക്കുന്നത്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ആദ്യത്തെ സ്ഥാനാര്‍ഥിയാകും മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡ് ഷോയോടെ പ്രചാരണത്തിന് തുടക്കമിട്ട മുഖ്യമന്ത്രി, ഇന്നലെ നടന്ന മണ്ഡലം കണ്‍വെന്‍ഷനിലും പങ്കെടുത്തിരുന്നു.