മുതിര്‍ന്ന മാവോവാദി നേതാവ് സുധാകര്‍ കൊല്ലപ്പെട്ടു

Update: 2025-06-05 12:14 GMT

റായ്പൂര്‍: സിപിഐ മാവോയിസ്റ്റ് കേന്ദ്ര സമിതി അംഗമായ ഗൗതം എന്ന സുധാകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് റിപോര്‍ട്ട്. ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലെ ഇന്ദ്രാവതി ദേശീയ പാര്‍ക്കിന് അകത്തെ വനത്തില്‍ സുധാകര്‍ ഉണ്ടെന്ന് അറിഞ്ഞാണ് ഓപ്പറേഷന്‍ നടത്തിയത്. ഡിആര്‍ജി, എസ്ടിഎഫ്, കോബ്ര യൂണിറ്റുകളാണ് വനത്തില്‍ പ്രവേശിപ്പിച്ച് മാവോവാദി സംഘത്തെ ആക്രമിച്ചത്. സിപിഐ മാവോയിസ്റ്റിന്റെ തെലങ്കാന സംസ്ഥാന സമിതി അംഗം ബണ്ടി പ്രകാശ്, ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി അംഗം പാപ്പ റാവു എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു എന്നാണ് പോലിസ് കണക്കുകൂട്ടിയിരുന്നത്. പക്ഷേ, അവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും തിരച്ചില്‍ തുടരുകയാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.