സംഭല്‍ സംഘര്‍ഷം: സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖ് എംപിയെ പ്രതിയാക്കി കുറ്റപത്രം നല്‍കി

Update: 2025-06-19 16:20 GMT
സംഭല്‍ സംഘര്‍ഷം: സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖ് എംപിയെ പ്രതിയാക്കി കുറ്റപത്രം നല്‍കി

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി ജമാ മസ്ജിദിലെ ഹിന്ദുത്വ സര്‍വേയെ തുടര്‍ന്നുണ്ടായ സംഘര്‍ഷക്കേസില്‍ സ്ഥലം എംപി റഹ്‌മാന്‍ ബര്‍ഖിനെ പ്രതിയാക്കി കുറ്റപത്രം നല്‍കി. എംപിയെ ശിക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് സംഭല്‍ എസ്പി കൃഷന്‍ കുമാര്‍ ബിഷ്‌ണോയ് പറഞ്ഞു. സംഭല്‍ ശാഹി ജമാമസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ കേസിനെ തുടര്‍ന്നാണ് 2024 നവംബര്‍ 24ന് ആറ് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നത്.

നവംബര്‍ 22ന് മസ്ജിദിന് സമീപം ആളെ കൂട്ടാന്‍ എംപിയും മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.സഫര്‍ അലിയും ഫോണിലൂടെ ഗൂഡാലോചന നടത്തിയതായി കുറ്റപത്രത്തില്‍ പോലിസ് ആരോപിക്കുന്നു. വിവിധ കേസുകളിലായി ഇതുവരെ 92 പേരെയാണ് ജയിലില്‍ അടച്ചിരിക്കുന്നത്.

Similar News