വയനാടിന് 260 കോടി അനുവദിച്ച് കേന്ദ്രം; ആവശ്യപ്പെട്ടിരുന്നത് 2,221 കോടി

Update: 2025-10-01 17:04 GMT

ന്യൂഡല്‍ഹി: വയനാട്ടിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 260.56 കോടി രൂപ അനുവദിച്ചു. കേരളം ആവശ്യപ്പെട്ടിരുന്നത് 2,221 കോടി രൂപയാണെങ്കിലും 260 കോടി രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. അതേസമയം പ്രളയമുണ്ടായ അസമിന് 1,270 കോടി അനുവദിച്ചു. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രാജ്യത്തെ പതിനൊന്ന് നഗരങ്ങളിലെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനും ഇന്നു ചേര്‍ന്ന ഉന്നത തല സമിതി തുക നീക്കിവച്ചിട്ടുണ്ട്. പദ്ധതിയുടെ രണ്ടാമത്തെ ഘട്ടത്തിലാണ് തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എത്ര തുകയാണ് തിരുവനന്തപുരത്തിനായി നീക്കിവച്ചിരിക്കുന്നത് എന്ന് വ്യക്തല്ല.