ഫറോക്ക്: സിമന്റ് കയറ്റിവന്ന 16 ചക്രമുള്ള ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. ഫറോക്ക് മുന്‍സിപ്പല്‍ ഓഫിസിന് സമീപം രാവിലെ പത്തുമണിയോടെയാണ് സംഭവം.
സിമന്റ് ഗോഡൗണുകളിലേക്കുള്ള ലോറികള്‍ മുന്‍സിപ്പല്‍ ഓഫിസ് മുതല്‍ പെട്രോള്‍ പമ്പ് പരിസരം വരെ പാര്‍ക്ക് ചെയ്യാറുണ്ട്. അതില്‍ ഒന്നാണ് മറിഞ്ഞത്. റോഡിന്റെ ഇരുഭാഗങ്ങളിലും അനധികൃതമായി മരങ്ങള്‍ സൂക്ഷിക്കുന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും അപകടങ്ങള്‍ക്ക് കാരണമാവുന്നതായി നാട്ടുകാര്‍ പറഞ്ഞു. നിലവില്‍ ഫറോക്ക് പോലിസ് ഇത്തരം വാഹനങ്ങള്‍ നീക്കം ചെയ്യുകയാണ്.