ഇറാനിലെ ഇന്‍ക്വിലാബ് സ്‌ക്വയറില്‍ വിജയാഘോഷം തുടങ്ങി (വീഡിയോ)

Update: 2025-06-24 16:01 GMT

തെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെ ഇന്‍ക്വിലാബ് സ്‌ക്വയറില്‍ വിജയാഘോഷം തുടങ്ങി. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേരാണ് ഇറാന്റെയും മറ്റു പ്രതിരോധപ്രസ്ഥാനങ്ങളുടെയും പതാകകളുമായി എത്തിയിരിക്കുന്നത്.



അവസാനം വരെ പോരാടും, സയണിസ്റ്റ് സംവിധാനത്തിന്റെ അക്രമങ്ങളിലെല്ലാം യുഎസിന് പങ്കുണ്ട്, അടിച്ചേല്‍പ്പിക്കുന്ന സമാധാനം സ്വീകരിക്കില്ല, ലബ്ബയ്ക് യാ ഖാംനഈ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇറാനികള്‍ മുഴക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. യുഎസിന്റെ പിന്തുണയോടെ ജൂണ്‍ 13ന് ഇസ്രായേല്‍ തുടങ്ങിയ ആക്രമണങ്ങളെ നേരിട്ട് വിജയിച്ചതിന്റെ ആഹ്ലാദമാണ് ഇറാനില്‍ നടക്കുന്നത്.