മുസ്‌ലിം വീടുകളിലെ സിസിടിവി കാമറകള്‍ നശിപ്പിച്ചു (വീഡിയോ)

Update: 2025-05-20 03:37 GMT

വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയിലെ ബസാര്‍ദീഹ പ്രദേശത്ത് മുസ്‌ലിംകളുടെ വീടുകളിലെ സിസിടിവി കാമറകള്‍ അജ്ഞാതര്‍ നശിപ്പിച്ചു. കാമറകള്‍ തകര്‍ത്തത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ നടത്തിയ പരിശോധനയിലാണ് ചിലര്‍ വടികളും മറ്റും ഉപയോഗിച്ച് കാമറകള്‍ നശിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. മോശമായ എന്തോ സംഭവിക്കാനിരിക്കുന്നു എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

അതേസമയം, മേയ് 18ന് അലീഗഡില്‍ നടന്ന ഒരു സംഘര്‍ഷത്തിന്റെ വീഡിയോ പുറത്തുവന്നു. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം എന്ന് മാത്രമാണ് ഹിന്ദി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.