
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ 2026 മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ നടത്താന്‍ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ നിര്‍ദേശം അംഗീകരിച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ഫെബ്രുവരിയിലും മേയിലുമായിരിക്കും പരീക്ഷ. ആദ്യ പരീക്ഷയുടെ ഫലം ഏപ്രിലിലും രണ്ടാം പരീക്ഷയുടെ ഫലം ജൂണിലും പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
ഫെബ്രുവരിയിലെ പരീക്ഷ എല്ലാ വിദ്യാര്‍ഥികളും നിര്‍ബന്ധമായി എഴുതണം. എന്നാല്‍ മേയിലെ പരീക്ഷ ആവശ്യമുള്ളര്‍ എഴുതിയാല്‍ മതി. ആദ്യപരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്ക് അത് മെച്ചപ്പെടുത്താന്‍ രണ്ടാംപരീക്ഷ സഹായിക്കും. ഇന്റേണല്‍ അസസ്‌മെന്റ് വര്‍ഷത്തില്‍ ഒരു തവണ മാത്രമെ ഉണ്ടാകുവെന്നും സിബിഎസ്ഇ വ്യക്തമാക്കി.