പി ചിദംബരത്തിന്റേയും മകന്റേയും വീടുകളില്‍ സിബിഐ റെയ്ഡ്

നിയമങ്ങള്‍ ലംഘിച്ച് ചൈനീസ് പൗരന്‍മാര്‍ക്ക് അനധികൃത വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്

Update: 2022-05-17 05:10 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരത്തിന്റേയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റേയും വസതികളിലും ഓഫിസുകളിലും സിബിഐ റെയ്ഡ്. മുംബൈ, ഡല്‍ഹി,ചെന്നൈ, തമിഴ്‌നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലായി ഏഴോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ പേരിലുള്ള കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്നാണ് പ്രാഥമിക വിവരം.

നിയമങ്ങള്‍ ലംഘിച്ച് ചൈനീസ് പൗരന്‍മാര്‍ക്ക് അനധികൃത വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. കാര്‍ത്തി ചിദംബരം അമ്പത് ലക്ഷം രൂപവാങ്ങി 250 ചൈനീസ് പൗരന്‍മാര്‍ക്ക് അനധികൃത വിസ അനുവദിച്ചു എന്നാണ് കേസ്.പഞ്ചാബിലെ ഒരു പ്രോജക്ടില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഈ വിസ അനുവദിച്ചതെന്നും വൃത്തങ്ങള്‍ പറഞ്ഞു.ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ചിദംബരത്തിന്റെ വീടുകളില്‍ ഉള്ളവരുടെ മൊഴിയും സിബിഐ രേഖപ്പെടുത്തുന്നുണ്ട്.

കാര്‍ത്തിയുടെ 2010 മുതല്‍ 2014 വരെയുള്ള കാലത്തെ സാമ്പത്തിക ഇടപാടുകളാണ് സിബിഐ അന്വേഷിക്കുന്നത്.ഇക്കാലയളവില്‍ ചിദംബരത്തിന്റെ നിര്‍ദേശപ്രകാരം ഫണ്ട് സ്വീകരിക്കുകയും വിദേശത്തേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ടോയെന്നാണ് സിബിഐ അന്വേഷിക്കുന്നത്.ഒരു പ്രത്യേക കേസായി പരിഗണിച്ചാണ് സിബിഐ അന്വേഷണം നടത്തുന്നത്.

പിതാവ് ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതും ഐഎന്‍എക്‌സ് മീഡിയയ്ക്ക് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് (എഫ്‌ഐപിബി) അനുമതി നല്‍കിയതും ഉള്‍പ്പെടെ നിരവധി കേസുകളില്‍ കാര്‍ത്തി ചിദംബരത്തിനെതിരേ നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്.

Tags:    

Similar News