ക്രിസ്ത്യാനികള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമെന്ന് സിബിസിഐ

Update: 2025-12-23 12:45 GMT

ന്യൂഡല്‍ഹി: ക്രിസ്തുമസ് കാലത്ത് ക്രിസ്ത്യാനികള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് കത്തോലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) അപലപിച്ചു. മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനാ ഉറപ്പുകള്‍ അട്ടിമറിക്കുന്നത് കൂടിയാണ് ഇത്തരം ആക്രമണങ്ങളെന്ന് പ്രസ്താവന പറയുന്നു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ കാഴ്ചാപരിമിതിയുള്ള സ്ത്രീയെ ബിജെപി നേതാവ് അഞ്ജു ഭാര്‍ഗവയുടെ നേതൃത്വത്തില്‍ ആക്രമിച്ചത് ഞെട്ടിക്കുന്നതാണ്. ക്രിസ്ത്യന്‍ സമുദായത്തെ സംരക്ഷിച്ച് ക്രിസ്തുമസ് സമാധാനമായി ആഘോഷിക്കാന്‍ നിയമം കര്‍ശനമായി നടപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാവണം. ''കരോള്‍ ഗായകരെയും പള്ളികളില്‍ പ്രാര്‍ത്ഥിക്കാന്‍ ഒത്തുകൂടിയവരെയും ലക്ഷ്യമിട്ടുള്ള സംഭവങ്ങള്‍, ഇന്ത്യയുടെ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തെയും ഭയമില്ലാതെ ജീവിക്കാനും ആരാധിക്കാനുമുള്ള അവകാശത്തെയും ഗുരുതരമായി ദുര്‍ബലപ്പെടുത്തുന്നു.'' ഇത്തരം നിന്ദ്യവും മനുഷ്യത്വരഹിതവുമായ പെരുമാറ്റത്തിന്റെ വെളിച്ചത്തില്‍ അഞ്ജു ഭാര്‍ഗവയെ ബിജെപിയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.