പോലിസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച ബിജെപി നേതാവിനെതിരേ കേസ്(video)

Update: 2025-06-26 03:20 GMT

മുംബൈ: വനിതാ പോലിസുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസെടുത്തു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പങ്കെടുത്ത പരിപാടിയുടെ വേദിക്കു സമീപമാണ് സംഭവം. ബിജെപി സിറ്റി യൂണിറ്റ് ജനറല്‍ സെക്രട്ടറി പ്രമോദ് കോണ്‍ധ്രെക്കെതിരെയാണ് കേസ്. പ്രമോദ് ഉദ്യോഗസ്ഥയെ സ്പര്‍ശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.

അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രമോദ് തന്റെ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും സ്വമേധയാ രാജിവച്ചിട്ടുണ്ടെന്ന് ബിജെപി സിറ്റി പ്രസിഡന്റ് ധീരജ് ഘാട്ടെ പ്രസ്താവനയില്‍ പറഞ്ഞു.