മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

Update: 2025-05-10 14:27 GMT

ലഖ്‌നോ: മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകനെതിരേ കേസെടുത്തു. അസംഗഡിലെ ബല്ലിയ സ്വദേശിയും അനില്‍ സോണി എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. മുസ്‌ലിംകള്‍ക്കെതിരെ ഇയാള്‍ വര്‍ഗീയ വിഷം തുപ്പുന്ന വീഡിയോ പ്രചരിപ്പിച്ചതാണ് കേസിന് കാരണം. ഇയാളുടെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് പ്രദേശത്തെ മുസ്‌ലിംകള്‍ പ്രതിഷേധിച്ചു.