പാലക്കാട് കരോള്‍ സംഘത്തിന് നേരെ ആക്രമണം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Update: 2025-12-22 07:46 GMT

പാലക്കാട്: പുതുശേരിയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം നടത്തി ആര്‍എസ്എസ്സുകാരന്‍. ഇന്നലെ രാത്രിയാണ് പുതുശ്ശേരിയില്‍ വെച്ച് പ്രതി കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ ഇയാള്‍ ആക്രമിച്ചത്.


ആര്‍എസ്എസ്സുകാരനായ പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിന്‍ രാജാണ് ആക്രമണം നടത്തിയത്. സുരഭിനഗര്‍ എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു സംഭവം. മറ്റുരണ്ടുപേരും അശ്വിനൊപ്പം ഉണ്ടായിരുന്നു.അശ്വിന്‍രാജിനെ പോലിസ് അറസ്റ്റ് ചെയ്തു. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.