ജങ്കാറില്‍ കയറാന്‍ പിന്നോട്ടെടുത്ത കാര്‍ നിയന്ത്രണം വിട്ട് പുഴയില്‍ വീണു (വീഡിയോ)

Update: 2025-05-08 04:12 GMT

കടലുണ്ടി: ചാലിയത്ത് നിന്ന് ബേപ്പൂരിലേക്കു പോകാന്‍ ജങ്കാറില്‍ കയറ്റുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് ചാലിയാറില്‍ പതിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ഇന്നലെ വൈകീട്ട് അഞ്ചേകാലോടെ പുഴയില്‍ പതിച്ചത്. കാറില്‍ മൂന്നു കുട്ടികളും മൂന്നു സ്ത്രീകളും ഒരു പുരുഷനും അടക്കം ഏഴു പേരാണുണ്ടായിരുന്നത്. അപകടമുണ്ടായ ഉടന്‍ ജങ്കാറിലുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി.