റോഡരികില്‍ നിര്‍ത്തിയ സ്‌കൂട്ടറില്‍ കാറിടിച്ചു; സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
കോഴിക്കോട്: മുക്കം വെസ്റ്റ് മണാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചുണ്ടായ ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ചാത്തമംഗലം കളന്‍തോട് സ്വദേശി പിലാശ്ശേരി കിണ്ടിയില്‍ ശരീഫ് (49) ആണ് മരിച്ചത്. ഇന്ന് പകല്‍ 12 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ശരീഫിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.