മലപ്പുറം: റബര്‍ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാന്‍ കൊണ്ടുവന്ന കുങ്കിയാന പാപ്പാനെ ആക്രമിച്ചു. വയനാട് മുത്തങ്ങയില്‍ നിന്നെത്തിച്ച കുഞ്ചു എന്ന കുങ്കിയാനയാണ് പാപ്പാനായ ചന്തുവിനെ എടുത്തെറിഞ്ഞത്. കഴുത്തിന് പരിക്കേറ്റ ചന്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 9.30ഓടെയായിരുന്നു സംഭവം. കോന്നി സുരേന്ദ്രന്‍, കുഞ്ചു എന്നീ രണ്ട് കുങ്കിയാനകളെയായിരുന്നു ദൗത്യത്തിനായി എത്തിച്ചത്. ഇവയെ പാറശ്ശേരി സര്‍ക്കാര്‍ സ്‌കൂളിലാണ് തളച്ചിരുന്നത്. മാറ്റി തളയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ചു പാപ്പാനെ കൊമ്പില്‍ തോണ്ടിയെടുത്ത് എറിയുകയായിരുന്നു.