
ഭോപ്പാല്‍: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തെ കുറിച്ച് വാട്ട്‌സാപ്പില്‍ സന്ദേശം ഫോര്‍വേഡ് ചെയ്‌തെന്നാരോപിച്ച് ജയിലില്‍ അടച്ച ഡോ. നഷീം ബാനുവിന് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇത്തരം കാര്യങ്ങള്‍ക്ക് ആളുകളെ അനന്തമായി തടവിലിടാന്‍ പാടില്ലെന്ന് ജസ്റ്റിസ് അവനിന്ദ്ര കുമാര്‍ സിങ് പറഞ്ഞു. ദീപേന്ദ്ര ജോഗി എന്നയാള്‍ നല്‍കിയ പരാതിയില്‍ ഏപ്രില്‍ 28നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തിരുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റ് ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്തു എന്നായിരുന്നു ആരോപണം.