ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും: കാനഡ

Update: 2025-07-31 04:17 GMT

ഒന്റാറിയോ: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ കാനഡ അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയിലാണ് പ്രഖ്യാപനമുണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. സമാധാന ചര്‍ച്ചകളിലൂടെ ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാമെന്ന ധാരണ ശരിയാണെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 2026ല്‍ ഫലസ്തീനില്‍ തിരഞ്ഞെടുപ്പ് നടത്തണം, ഫലസ്തീന്‍ അതോറിറ്റിയെ പരിഷ്‌കരിക്കണം എന്നീ ധാരണകളുടെ പുറത്താണ് പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും ഫലസ്തീനെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.