''കാനഡ വില്‍പ്പനയ്ക്കില്ല'' തൊപ്പി വൈറലാവുന്നു

Update: 2025-01-25 04:50 GMT

ഒട്ടാവ: കാനഡയെ വില കൊടുത്തുവാങ്ങുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനെതിരേ കാനഡയില്‍ പ്രതിഷേധം വ്യാപകമാവുന്നു. 'കാനഡ വില്‍പ്പനയ്ക്കില്ല' എന്ന കാംപയിന്റെ ഭാഗമായി ഇറക്കിയ തൊപ്പികള്‍ ആയിരക്കണക്കിനാണ് വിറ്റുപോവുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. കാനഡയ്ക്ക് വലിയ സഹായം യുഎസ് നല്‍കുന്നുണ്ടെന്നും അതിനാല്‍ യുഎസിലെ 51ാം സംസ്ഥാനമാക്കി മാറ്റണമെന്നുമാണ് ട്രംപ് പറയുന്നത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ഗവര്‍ണര്‍ എന്നു വിളിക്കുകയും ചെയ്തു. കാനഡയുടെ പരമാധികാരത്തെ ട്രംപ് ചോദ്യം ചെയ്യുന്നതായ് കാനഡക്കാര്‍ വിശ്വസിക്കുന്നതായ് സര്‍വേ ഫലങ്ങള്‍ പറയുന്നു.