കാനഡയില്‍ വിമാന അപകടം; പതിനെട്ട് പേര്‍ക്ക് പരിക്ക് (വീഡിയോ)

Update: 2025-02-18 00:52 GMT

ടൊറന്റോ: കാനഡയിലുണ്ടായ വിമാന അപകടത്തില്‍ പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. ടൊറന്റോയിലെ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് ശേഷം വിമാനം തലകീഴായി മറയുകയായിരുന്നു.യുഎസിലെ മിന്നപൊലിസില്‍ നിന്നാണ് വിമാനം ടൊറന്റോയില്‍ എത്തിയത്.

76 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കനത്തകാറ്റും റണ്‍വേയിലെ മഞ്ഞുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഡെല്‍റ്റ എയര്‍ലൈന്‍സ് ഉപയോഗിക്കുന്ന മിത്സുബിഷി കമ്പനിയുടെ വിമാനമാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്.