പറ്റ്‌ന: ബിഹാറിലെ ബിജെപി നേതാവ് ഗോപാല്‍ ഖേംകയെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഗാന്ധി മൈതാനത്തെ വീടിന് സമീപം വച്ചാണ് വെടിവയ്പ്പുണ്ടായത്.വെടിയേറ്റ ഖേംക അപ്പോള്‍ തന്നെ മരിച്ചെന്ന് പോലിസ് അറിയിച്ചു. സിസിവിടി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സിറ്റി എസ്പി ദീക്ഷ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രദേശത്തെ ബിസിനസുകാരന്‍ കൂടിയായ ഖേംകയുടെ മകന്‍ ഗുഞ്ചന്‍ ഖേംകയെ മൂന്നുവര്‍ഷം മുമ്പ് ചിലര്‍ കൊലപ്പെടുത്തിയിരുന്നു.