പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയ്യില്‍ ഫോണ്‍ കണ്ടെത്തി; പീഡന പരാതിയില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് ടൗണ്‍ പോലിസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കക്കാടുള്ള ബന്ധുവീട്ടില്‍ എത്തിച്ച് പെണ്‍കുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി പറയുന്നത്. പെണ്‍കുട്ടിയുടെ കൈയ്യില്‍ വിലയേറിയ മൊബൈല്‍ ഫോണ്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ബസ് ഡ്രൈവറുമായുള്ള ബന്ധം പുറത്തായത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പോലിസ് ഉടന്‍ തന്നെ ദിപിനെ പിടികൂടി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ദിപിനുമായി പരിചയപ്പെട്ടതെന്ന് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു.