മുംബൈയില്‍ ബസ് വാഹനങ്ങളില്‍ ഇടിച്ച് നാല് മരണം(വീഡിയോ)

ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്നാണ് പ്രാഥമികനിഗമനം.

Update: 2024-12-10 00:44 GMT

മുംബൈ: കുര്‍ളയില്‍ ബസ് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി 9.50ഓടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അതിവേഗത്തിലെത്തിയ ബ്രിഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അണ്ടര്‍ടേക്കിങ് ബസ് ഓട്ടോറിക്ഷയിലാണ് ആദ്യം ഇടിച്ചത്. പിന്നീട് ബൈക്കുകളെയും കാല്‍നടയാത്രക്കാരെയും കാറുകളെയും ഇടിച്ചു. ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ ഗെയിറ്റിലും ബസ് ഇടിച്ചതായി പോലിസ് പറഞ്ഞു. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്നാണ് പ്രാഥമികനിഗമനം.

വീഡിയോകള്‍ പ്രായപൂര്‍ത്തിയായവര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ കാണുക