കോടതി മുറിയുടെ ജനല്‍വഴി രക്ഷപ്പെട്ട് ഭവനഭേദനക്കേസിലെ പ്രതി (വീഡിയോ)

Update: 2025-02-23 04:14 GMT

ജോഹനാസ്ബര്‍ഗ്: ഭവനഭേദനകേസില്‍ അറസ്റ്റ് ചെയ്ത പ്രതി കോടതി മുറിയുടെ ജനല്‍ വഴി രക്ഷപ്പെട്ടു. സൗത്ത് ആഫ്രിക്കയിലെ ജോഹനാസ്ബര്‍ഗിലെ ജെപ്പെ മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഒനോഷാന താന്തോ എന്ന കള്ളനാണ് രക്ഷപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇയാള്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കുറിച്ച് മജിസ്‌ട്രേറ്റ് സംസാരിക്കുമ്പോഴാണ് ജനല്‍ വഴി ഇയാള്‍ രക്ഷപ്പെട്ടത്.