മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍; തടഞ്ഞ് റെയില്‍വേ പോലിസ്

Update: 2025-11-24 03:30 GMT

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ തടഞ്ഞു. പരിശോധനയുടെ ഭാഗമായാണ് റെയില്‍വേ പോലിസ് തടഞ്ഞത്. ഒരു കേസിന്റെ വിചാരണയില്‍ പങ്കെടുക്കാനാണ് എത്തിയതെന്ന് ബണ്ടിചോര്‍ പോലിസിനെ അറിയിച്ചു.

നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍. വലിയ വീടുകളില്‍ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലീസ് പിടികൂടിയിരുന്നു.പത്തുവര്‍ഷത്തോളം ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്.

വിവിധ സംസ്ഥാനങ്ങളില്‍ എഴൂന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍. ധനികരുടെയും ഉന്നതരുടെയും വീടുകളില്‍ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പോലിസ് പിടികൂടിയിരുന്നു.

പത്തുവര്‍ഷത്തോളം ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്. മോഷണം നിര്‍ത്തുകയാണെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞ ബണ്ടി ചോര്‍ പക്ഷെ പഴയ ശീലം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം യുപിയില്‍ നിന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്.