പയ്യന്നൂര്‍: ലഹരിവസ്തുവായ മെത്താഫിറ്റമിനുമായി യുവതി അറസ്റ്റില്‍. കണ്ടങ്കാളി മുല്ലക്കൊടിയാലെ സി നിഖിലയെയാണ്(30) എക്‌സൈസ് സംഘം വീട്ടില്‍വച്ച് അറസ്റ്റ് ചെയ്തത്. വില്‍പന നടത്താന്‍ ബംഗളൂരുവില്‍ നിന്നെത്തിച്ച നാലു ഗ്രാം മെത്താഫിറ്റമിനാണ് പിടികൂടിയതെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. ലഹരി വസ്തുക്കളുടെ വില്‍പ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന നിഖില 'ബുള്ളറ്റ് ലേഡി' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത്തരം യാത്രകളിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് ലഹരിമരുന്നു വില്‍പനയിലേക്ക് ഇവര്‍ തിരിഞ്ഞത്.
2023ല്‍ രണ്ടു കിലോ കഞ്ചാവുമായി ഈ യുവതിയെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു. പാക്കറ്റുകളായി സൂക്ഷിച്ച കഞ്ചാവാണ് അന്ന് പിടിച്ചെടുത്തത്.