ഡല്‍ഹിയിലെ 102 വര്‍ഷം പഴക്കമുള്ള ദര്‍ഗ പൊളിക്കാന്‍ നോട്ടിസ്

Update: 2025-04-19 15:02 GMT

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ മുകുന്ദ്പൂരിലെ 102 വര്‍ഷം പഴക്കമുള്ള ബാബ ബുരെ ഷാ റഹ്മത്തുള്ള അലി ദര്‍ഗ പൊളിക്കാന്‍ നോട്ടിസ് നല്‍കി. കനാല്‍ കൈയ്യേറി ദര്‍ഗ നിര്‍മിച്ചെന്ന് ആരോപിച്ചാണ് നടപടികളെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. നൂറുവര്‍ഷം മുമ്പ് പ്രദേശത്ത് ദര്‍ഗ നിര്‍മിക്കുമ്പോള്‍ കനാലുണ്ടായിരുന്നില്ലെന്ന്‌ ദര്‍ഗ പരിചാരകനായ സൂഫി ഹാറൂണ്‍ പറഞ്ഞു. പ്രദേശവാസികള്‍ വിട്ടുനല്‍കിയ പ്രദേശത്താണ് ദര്‍ഗ നിര്‍മിച്ചത്. പിന്നീട്് കാലങ്ങള്‍ക്ക് ശേഷമാണ് ഇവിടെ കനാല്‍ ഉണ്ടായത്.