ഉത്തര്‍പ്രദേശിലെ സംഭലില്‍ മുസ്‌ലിം പള്ളി പൊളിച്ചു(video)

Update: 2025-10-14 15:36 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലില്‍ ജില്ലാ ഭരണകൂടം മുസ്‌ലിം പള്ളി പൊളിച്ചു. പൊതുസ്ഥലം കൈയ്യേറി നിര്‍മിച്ചെന്ന് ആരോപിച്ചാണ് നാലു പതിറ്റാണ്ടുപഴക്കമുള്ള പള്ളി പൊളിച്ചത്.

ഹിന്ദു വിശ്വാസത്തിലെ കല്‍ക്കി പുനരവതരിക്കുന്ന പ്രദേശമാണ് സംഭല്‍ എന്നാണ് ഹിന്ദുത്വര്‍ പ്രചരിപ്പിക്കുന്നത്. അതിനാല്‍ തന്നെ പ്രദേശത്ത് കല്‍ക്കിയുടെ ക്ഷേത്രം നിര്‍മിക്കാന്‍ തറക്കല്ലിട്ടിട്ടുണ്ട്. പ്രധാമന്ത്രി നരേന്ദ്രമോദിയാണ് 2024 ഫെബ്രുവരി 19ന് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. അതിന് ശേഷം പള്ളി തുണി കൊണ്ടുമൂടിയിരുന്നു. പിന്നീടാണ് പള്ളി പൊളിച്ചത്.