ബജറ്റ്: സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശിഖയുടെഅവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കും
തിരുവനന്തപുരം: സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം. ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ച് പറഞ്ഞു. പിഎഫില്‍ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കും. ഡിഎ കുടിശിഖയുടെ ലോക്ക് ഇന്‍ പിരീഡ് ഒഴിവാക്കും. സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചുവെന്ന് ധനമന്ത്രി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും ധനമന്ത്രി. ധന ഞെരുക്കത്തെ കേരളം അതിജീവിച്ചു. ധനഞെരുക്കത്തിന്റെ തീക്ഷ്ണത ഗണ്യമായി കുറഞ്ഞു. വരുംവര്‍ഷങ്ങളില്‍ മെച്ചപ്പെടും.