വെനുസ്വേലയില്‍ നിക്ഷേപത്തിനൊരുങ്ങി അബൂദബി നാഷണല്‍ ഓയില്‍ കമ്പനി

Update: 2026-01-18 05:38 GMT

കാരക്കാസ്: വെനുസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മധുറോയെയും ഭാര്യയേയും യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയതിന് പിന്നാലെ വെനുസ്വേലയില്‍ നിക്ഷേപത്തിനൊരുങ്ങി അബൂദബി നാഷണല്‍ ഓയില്‍ കമ്പനി. 2024ല്‍ അബൂദബി നാഷണല്‍ ഓയില്‍ കമ്പനി രൂപീകരിച്ച എക്‌സആര്‍ജി വഴിയായിരിക്കും നിക്ഷേപം നടത്തുക. പ്രകൃതിവാതകത്തിലായിരിക്കും കമ്പനി കേന്ദ്രീകരിക്കുകയെന്ന് ജൂത ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗ് റിപോര്‍ട്ട് ചെയ്തു. ഈ ആഴ്ച ആദ്യം യുഎഇയുടെ പ്രത്യേക പ്രതിനിധി വെനുസ്വേലയില്‍ എത്തി ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗ്‌സുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.