ഭോപ്പാല്‍: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ അതിര്‍ത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) ഡ്രോണ്‍ കമാന്‍ഡോസ് വരുന്നു. നിലവില്‍ മധ്യപ്രദേശിലെ തേക്കാന്‍പൂരിലെ സൈനിക സ്‌കൂളില്‍ പരിശീലനത്തിലാണ് കമാന്‍ഡോകള്‍. ഡ്രോണ്‍ വാര്‍ഫെയര്‍ സ്‌കൂളിലെ ആദ്യ ബാച്ചിലെ 47 സൈനികര്‍ അഞ്ചാഴ്ച്ചക്കകം പരിശീലനം പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്തു. പുതിയ കാലത്തെ യുദ്ധങ്ങളില്‍ ഡ്രോണുകള്‍ നിര്‍ണായക ഘടകമായതിനാലാണ് ഡ്രോണ്‍ വാര്‍ഫെയര്‍ സ്‌കൂള്‍ സ്ഥാപിച്ചത്.