ബജറ്റ്: ഗവ. സെക്കന്‍ഡറി സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്

Update: 2025-02-01 06:28 GMT

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഗവ. സെക്കന്‍ഡറി സ്‌കൂളുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം. കുട്ടികളില്‍ ശാസ്ത്രബോധവും കൗതുകവും വളര്‍ത്താന്‍ 50,000 സ്‌കൂളുകളില്‍ അടല്‍ ലാബുകള്‍ സ്ഥാപിക്കും. കുട്ടികള്‍ക്ക് മാതൃഭാഷയില്‍ പഠിക്കാന്‍ ഭാഷ പുസ്തക് സ്‌കീം നടപ്പാക്കും. രാജ്യത്തെ അഞ്ച് ഐഐടികളില്‍ സീറ്റ് കൂട്ടും. 6500 പേര്‍ക്ക് പഠിക്കാന്‍ കഴിയുന്ന സൗകര്യം ഉറപ്പാക്കും.