കാബൂള്‍: അഫ്ഗാനിസ്താനില്‍ നിന്നും ഏഴു മാസം മുമ്പ് പിടികൂടിയ രണ്ടു ബ്രിട്ടീഷ് പൗരന്‍മാരെ വിട്ടയച്ചു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് പീറ്ററി(80)നെയും ബാര്‍ബി റെയ്‌നോള്‍സി(75)നെയും വിട്ടയച്ചത്. 2021ല്‍ യുഎസ് പിന്തുണയുള്ള സര്‍ക്കാരിനെ താലിബാന്‍ അധികാരത്തില്‍ നിന്നും പുറത്താക്കിയിരുന്നു. അതിന് ശേഷവും പീറ്ററും ബാര്‍ബിയും അഫ്ഗാനിസ്താനില്‍ തന്നെ തുടര്‍ന്നു.
അതാണ് അറസ്റ്റിന് കാരണമായത്. ഇരുവരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യുകെ സര്‍ക്കാരാണ് ഖത്തറിനെ സമീപിച്ചത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരെയും മോചിപ്പിച്ചതെന്ന് അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് അബ്ദുല്‍ ഖഹാര്‍ ബല്‍ക്കി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ യുകെയുടെ പ്രത്യേക പ്രതിനിധിയായ റിച്ചാര്‍ഡ് ലിന്‍ഡ്‌സേക്കാണ് ഇരുവരെയും കൈമാറിയത്. തുടര്‍ന്ന് കാബൂള്‍ വിമാനത്താവളം വഴി ഇരുവരും യുകെയിലേക്ക് പോയി.