''സവര്‍ണ്ണര്‍ക്ക് മാത്രമേ വിവാഹചടങ്ങില്‍ പാട്ട് വക്കാന്‍ അവകാശമുള്ളൂ'' ദലിത് വരനും വധുവിനും നേരെ ആക്രമണം
മീറത്ത്: വിവാഹ ഘോഷയാത്രയില്‍ പാട്ടുവച്ചതില്‍ പ്രകോപിതരായ സവര്‍ണര്‍ ദലിത് ദമ്പതികളെ ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ മീറത്തിലെ കാളിനിധി ഗ്രാമത്തിലാണ് സംഭവം. നവവധുവിന്റെ സ്വര്‍ണവളയും കൈവശമുണ്ടായിരുന്ന രണ്ടുലക്ഷം രൂപയും അക്രമികള്‍ തട്ടിയെടുത്തു. സംഭവത്തില്‍ മൂന്നു സവര്‍ണ്ണരെ സര്‍ധാന പോലിസ് അറസ്റ്റ് ചെയ്തു.
कब तक रोवोगे कब तक दूसरों से मदद मांगोगे अपनी रक्षा स्वयं करो।
— ROHIT KUMAR PASWAN (@RohitKPaswan) March 2, 2025
उठो खड़ा हो आवाज बुलंद करो और अपना बदला स्वयं लो।
एक बार आवाज लगाओगे सामने वाला डर के भाग जाएगा।
हिम्मत तो दिखाओ एक बार हिम्मत दिखाओ
खबर मेरठ से है जहा जातिवादी कुछ गुंडों ने बरात पर हमला किया। pic.twitter.com/NIttesKelb
മുസഫര്‍ നഗര്‍ സ്വദേശിയായ സഞ്ജീവ് എന്ന ദലിത് വരനും ഭാര്യയും 100 പേര്‍ അടങ്ങുന്ന സംഘവും ഭാര്യവീട്ടിലേക്ക് വരുകയായിരുന്നു. പാട്ടുവച്ച് ആഘോഷമായാണ് ഇവര്‍ വന്നിരുന്നത്. ഇവര്‍ കാളിനിധി ഗ്രാമത്തില്‍ പ്രവേശിച്ചതോടെ പത്തംഗ സവര്‍ണ്ണസംഘം വാഹനങ്ങള്‍ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പും മറ്റും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ വധൂവരന്‍മാര്‍ക്കും മറ്റൊരാള്‍ക്കും പരിക്കേറ്റു. ഠാക്കൂര്‍ വിഭാഗക്കാര്‍ക്ക് മാത്രമേ വിവാഹചടങ്ങില്‍ പാട്ടുവെക്കാന്‍ അവകാശമുള്ളൂയെന്നു പറഞ്ഞായിരുന്നു ആക്രമണം. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് ആസാദ് പാര്‍ട്ടി നേതാവും നഗീന എംപിയുമായ ചന്ദ്രശേഖര്‍ പറഞ്ഞു. ബഹുജനങ്ങള്‍ ആഘോഷങ്ങള്‍ നടത്തുന്നത് അംഗീകരിക്കാന്‍ കഴിയാത്ത ജാതിമനസ്ഥിതിയാണ് ആക്രമത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
