നവവധു തൂങ്ങിമരിച്ച നിലയില്‍; നിറത്തില്‍ പേരില്‍ അവഹേളിച്ചിരുന്നതായി ആരോപണം
കൊണ്ടോട്ടി: നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചിരിക്കുന്നത്. മാനസിക പീഡനം മൂലമാണ് ഷഹാന മരിച്ചതെന്ന് ആരോപിച്ച് അവരുടെ കുടുംബം പോലിസില്‍ പരാതി നല്‍കി. നിറത്തിന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞും ഭര്‍ത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം. നിറത്തിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചുവെന്നും പരാതി പറയുന്നുണ്ട്. ഭര്‍ത്താവ് മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെയാണ് ആരോപണം. 2024 മെയ് 27ന് ആയിരുന്നു ഷഹാനയുടെയും അബ്ദുല്‍ വാഹിദിന്റെയും വിവാഹം. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളാണ് ഷഹാന. ചൊവ്വാഴ്ച രാവിലെ മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് 10 മണിയോടെ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു എന്നാണ് വിവരം.കൊണ്ടോട്ടി ഗവ.കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ഷഹാന. പരാതിയില്‍ കൊണ്ടോട്ടി പോലിസ് കേസെടുത്തു.വിദേശത്തേക്ക് പോയ ഭര്‍ത്താവില്‍നിന്ന് ഫോണിലൂടെ നിരന്തരമായി യുവതി മാനസികപീഡനം നേരിട്ടിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്.