കൈക്കൂലി വാങ്ങിയ പോലിസുകാരന്‍ പിടിയില്‍

Update: 2025-01-23 17:08 GMT

കൊച്ചി: കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ പോലിസുകാരനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മുളവുകാട് സ്‌റ്റേഷനിലെ സിപിഒ അനൂപാണ് പിടിയിലായത്. ഇയാളില്‍ നിന്ന് കൈക്കൂലിയെന്ന് സംശയിക്കുന്ന 5,000 രൂപ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കരാറുകാരനെതിരെയുള്ള കേസുകള്‍ ഒതുക്കി തീര്‍ക്കുന്നതില്‍ സഹായം വാഗ്ദാനം ചെയ്ത് നിരവധി തവണ കൈക്കൂലി വാങ്ങിയെന്നാണ് അനൂപിന് എതിരെയുള്ള ആരോപണം. ആലുവയില്‍ പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തവണ കൈക്കൂലി ആവശ്യപ്പെട്ടത്. 10,000 രൂപ നല്‍കണമെന്ന് കരാറുകാരനോട് ആവശ്യപ്പെട്ടു. ഇന്ന് കാക്കനാട് വന്നാല്‍ പണം കൈമാറാം എന്നു പറഞ്ഞ കരാറുകാരന്‍ ഇക്കാര്യം വിജിലന്‍സിനെ വിവരമറിയിച്ചു. വാഹനത്തില്‍ വെച്ച് പണം കൈമാറുന്നതിനിടയാണ് അനൂപിനെ വിജിലന്‍സ് പിടികൂടുന്നത്.